Second Edition of Dayananda Sahithya Sakalyam Prepublication

മാന്യരേ, സാദരം നമസ്തേ!

2014 മുതല്‍ നരേന്ദ്രഭൂഷണിന്റെ സമ്പൂര്‍ണ കൃതികളുടെ പ്രകാശന പൂര്‍വ പ്രവര്‍ത്തനങ്ങ ളിലാണു് പ്രതിഷ്ഠാപനം. 33000 താളുകളുടെ അക്ഷരവിന്യാസം പൂര്‍ത്തിയാക്കിയിരിക്കുന്നു, അക്ഷരത്തെറ്റ് തിരുത്തി താളുകള്‍ രൂപപ്പെടുത്തുന്ന ജോലിയാണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതു്. ഇതിനിടയില്‍ മറ്റ് ഒരു ജോലിയും ഏറ്റെടുക്കേണ്ടതില്ലെന്നായിരുന്നു പ്രതിഷ്ഠാപനത്തിന്റെ ചിന്ത, എന്നാല്‍ ദയാനന്ദസാഹിത്യസാകല്യം എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പ് അവസാനപ്രതിയും തീര്‍ന്നിരിക്കുന്നു, ഒപ്പം രണ്ടാം പതിപ്പ് അനിവാര്യവുമായിരിക്കുന്നു. അതിനാല്‍ രണ്ടാം പതിപ്പിനുള്ള നടപടികളിലേക്കു് പ്രതിഷ്ഠാപനം പ്രവേശിക്കുന്നു.

ദയാനന്ദസാഹിത്യ സാകല്യം ഒന്നാം പതിപ്പില്‍ വന്നിട്ടുള്ള തെറ്റ് കുറ്റങ്ങള്‍ ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടു്, പുതിയ പതിപ്പില്‍ അവ ഒഴിവാക്കേണ്ടതുണ്ടല്ലോ? അതിന്റെ ഭാഗമായാണു് ഈ പോസ്റ്റ്. ദയാനന്ദ സഹിത്യ സാകല്യത്തില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള തെറ്റു് കുറ്റങ്ങള്‍ arshanadam@gmail.com എന്ന മെയിലില്‍ അറിയിക്കാന്‍ അപേക്ഷിക്കുന്നു.

രണ്ടാപതിപ്പിന്റെ Pre-Publication വിവരങ്ങള്‍ക്കു്
9446314343 എന്ന മൊബയില്‍ നമ്പരുമായി ബന്ധപ്പെടുക.

എന്‍.വേദപ്രകാശ്.
നരേന്ദ്രഭൂഷണ്‍ സ്മാരക പ്രതിഷ്ഠാപനം

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *